“എല്ലാവർക്കും ഞങ്ങൾ തോൽക്കണമായിരുന്നു, അർജന്റീന vs റെസ്റ്റ് ഓഫ് ദ വേൾഡ് ആണ് നടക്കുന്നത്” – എമി

Newsroom

അർജന്റീന ലോകത്ത് ഉള്ള മറ്റെല്ലാവരോടും പോരാടുന്നത് പോലെയാണ് തനിക്ക് തോന്നുന്നത് എന്ന് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. ആദ്യ കളിയിൽ ഞങ്ങൾ പരാജയപ്പെട്ടു. പെട്ടെന്ന് എല്ലാം കീഴ്മേൽ മറിഞ്ഞു. ആളുകൾ ഞങ്ങളെ സംശയിക്കാൻ തുടങ്ങി. എമി പറയുന്നു.

ഞങ്ങൾ തോൽക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചു, അതുകൊണ്ട് തന്നെ ഇത് അർജന്റീനയും റെസ്റ്റ് ഓഫ് ദി വേൾഡും തമ്മിലുള്ള പോരാട്ടമാണ്. മാർട്ടിനസ് പറഞ്ഞു.

Picsart 22 12 14 20 25 27 046

എന്നാൽ ഞങ്ങൾക്ക് പിന്നിൽ 45 ദശലക്ഷം അർജന്റീനക്കാരുണ്ട്. ഇത് അതിശയകരമാണ്. തെരുവുകളിലെ ജനക്കൂട്ടത്തെ ഞങ്ങൾ ഫീൽ ചെയ്യാം. തെരുവെല്ലാം അർജന്റീനക്കാരാൽ നിറഞ്ഞിരിക്കുന്നു. കളിക്കുമ്പോഴെല്ലാം ഞങ്ങൾ ഹോം ഗ്രൗണ്ടിൽ ആണെന്ന് തോന്നുന്നു. എല്ലാ ഗ്രൗണ്ടിലും 40,000, 50,000 അർജന്റീനക്കാരുണ്ട്. ഈ പിന്തുണ ലഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മാർട്ടിനെസ് കൂട്ടിച്ചേർത്തു.