ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം റയൽ ഉണ്ട്!! പരിശീലനത്തിനായി താരം റയൽ മാഡ്രിഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനം നടത്താനായി റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ വാൽദെബെബസിൽ എത്തി. ഇപ്പോൾ ഒരു ക്ലബുമായും കരാറിൽ ഇല്ലാത്ത റൊണാൾഡോക്ക് പരിശീലനത്തിനായി റയൽ മാഡ്രിഡ് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക ആയിരുന്നു. വാൽദെബൻസിലെ ഒരു പിച്ച് റൊണാൾഡോക്ക് വിട്ട് കൊടുക്കാൻ ക്ലബ് തയ്യാറായി.

യുവന്റസിലേക്ക് ഉള്ള ട്രാൻസ്ഫറിന് മുന്നെയാണ് റൊണാൾഡോ അവസാനമായി ഈ പരിശീലന ഗ്രൗണ്ടുൽ എത്തിയത്. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ കരാർ റദ്ദാക്കിയിരുന്നു. ഇനി ജനുവരിയിൽ ആകും റൊണാൾഡോ പുതിയ ക്ലബിൽ എത്തുക. അതുവരെ റൊണാൾഡോ റയലിനൊപ്പം പരിശീലനം നടത്തും എന്നാണ് സൂചനകൾ.

റൊണാൾഡോ 22 12 14 20 48 58 609

റൊണാൾഡോയുടെ ആവശ്യം പരിഗണിച്ചാണ് ക്ലബ് താരത്തിന് സൗകര്യം ഒരുക്കി കൊടുത്തത്‌. റൊണാൾഡോ തന്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിന് ഒപ്പം ആണ് പരിശീലനം നടത്തിയത്.