വേറെ ടീമുകൾ ആയിരുന്നെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ കുറേ ഗോളുകൾ വാങ്ങിയേനെ

Picsart 22 10 12 14 32 13 391

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാൾ നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു എന്ന് ഈസ്റ്റ് ബംഗാൾ പരിശീലകൻ കോൺസ്റ്റന്റൈൻ. കഴിഞ്ഞ നാലാഴ്ചയായി ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കുന്നു. രണ്ട് വർഷമായി ഒരുമിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ 70 മിനിറ്റ് ഞങ്ങൾ പിടിച്ചു നിന്നു. അതുവരെ നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. കോൺസ്റ്റന്റൈൻ പറഞ്ഞു.

Img കേരള 143332

ഞങ്ങൾ കുഴപ്പമില്ലാതെ കളിച്ചു. മറ്റ് ടീമുകൾ ആയിരുന്നെങ്കിൽ 4-5 ഗോളുകൾ വഴങ്ങുകയും എളുപ്പത്തിൽ കീഴടങ്ങുകയും ചെയ്യുമായിരുന്നു. പക്ഷേ ഞങ്ങൾ അങ്ങനെ ആയില്ല കാരണം ഞങ്ങൾ അത്തരത്തിലുള്ള ടീമല്ല. കോൺസ്റ്റന്റൈൻ പറഞ്ഞു.

രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾക്ക് ഒരു ടീമിനെ സൃഷ്‌ടിക്കാൻ കഴിയില്ല, പക്ഷേ ഞങ്ങൾക്ക് എല്ലാ മേഖലയിലും കാര്യങ് മെച്ചപ്പെടുത്താനാകും. ഓരോ കളിയും ഞങ്ങൾ മെച്ചപ്പെടുത്താൻ ആണ് നോക്കുന്നത്. കോൺസ്റ്റന്റൈൻ പറഞ്ഞു.