ബംഗ്ലാദേശ് തോറ്റു, ഫൈനലിൽ ന്യൂസിലൻഡ് പാകിസ്താൻ പോരാട്ടം

Picsart 22 10 12 12 19 44 209

ത്രിരാഷ്ട്ര പരമ്പരയിൽ ഫൈനലിൽ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ ബംഗ്ലാദേശ് പുറത്തായി. ഇന്ന് ന്യൂസിലൻഡ് ഉയർത്തിയ 209 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ആകെ 20 ഓവറിൽ 7 വിക്കറ്റിന് 160 റൺസ് എടുക്കാനെ ആയുള്ളൂ.

ബംഗ്ലാദേശിനായി ക്യാപ്റ്റൻ ഷാക്കിബ് 44 പന്തിൽ നിന്ന് 70 റൺസ് എടുത്തു. വേറെ ആരും തിളങ്ങിയില്ല. ന്യൂസിലൻഡിനായി മിൽനെ 3 വിക്കറ്റും സൗത്തി, ബ്രേസ്വെൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

20221012 122109

വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്ത ഗ്ലെന്‍ ഫിലിപ്പ്സിന്റെയും ഡെവൺ കോൺവേയുടെയും മികവിൽ ആയിരുന്നു ബംഗ്ലാദേശിനെതിരെ 208/5 എന്ന മികച്ച സ്കോര്‍ ന്യൂസിലാണ്ട് നേടിയത്. ഇന്ന് ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമായി നടന്ന മത്സരത്തിൽ കോൺവേ 40 പന്തിൽ 64 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സ് 24 പന്തിൽ നിന്നാണ് 60 റൺസ് നേടിയത്.

ഫിന്‍ അല്ലന്‍(19 പന്തിൽ 32), മാര്‍ട്ടിന്‍ ഗപ്ടിൽ(34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബംഗ്ലാദേശിനായി സൈഫുദ്ദീനും എബോദത്ത് ഹൊസൈനും രണ്ട് വീതം വിക്കറ്റ് നേടി.