ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം ഈസ്റ്റ്‌ ബംഗാൾ ആരാധകരുടെ കാത്തിരിപ്പിൻ അവസാനം ആവുകയാണ്. ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ പ്രവേശനം സത്യമാകുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഇന്നോ അടുത്ത ദിവസമോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തും. ഈസ്റ്റ് ബംഗാളിന്റെ പുതിയ സ്പോൺസറായി ശ്രീ സിമന്റ് എത്തുന്നുണ്ട്. അതിന് പിന്നാലെ ആകും അവർ ഐ എസ് എല്ലിലേക്ക് എത്തുക.

നേരിട്ട് ഈസ്റ്റ് ബംഗാളിനെ ഈ സീസണിൽ തന്നെ ഐ എസ് എല്ലിൽ പ്രവേശിപ്പിക്കാൻ ഐ എസ് എൽ അധികൃതർ ഒരുക്കമാണ്. ഇത്ര കാലവും ഒരു സ്പോൺസർ ഇല്ലാത്തത് ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ പ്രശ്നം. ശ്രീ സിമന്റിന്റെ വരവോടെ ആ പ്രശ്നത്തിന് പരിഹാരമായി. ഈ വർഷത്തെ ഐ എസ് എല്ലിൽ തന്നെ കളിക്കാൻ ആണ് ഈസ്റ്റ്‌ ബംഗാൾ ഉദ്ദേശിക്കുന്നത്. ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക് വരികയാണെങ്കിൽ ഐലീഗിലേക്ക് ശ്രീനിധി എഫ് സിയെ കയറ്റാനും എ ഐ എഫ് എഫ് ഉദ്ദേശിക്കുന്നുണ്ട്.

ഇതിനകം തന്നെ ഈസ്റ്റ് ബംഗാൾ ടീം അതിശക്തിമാക്കിയിട്ടുണ്ട്. ഐ എസ് എല്ലിൽ തങ്ങൾ അടുത്ത സീസണിൽ ഉണ്ടാകും എന്ന് ഉറപ്പു നൽകിയാണ് ഈസ്റ്റ് ബംഗാൾ താരങ്ങളെ ടീമിൽ എത്തിച്ചത്. നേരത്തെ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയിൽ ലയിച്ചു കൊണ്ടും ഐ എസ് എല്ലിൽ എത്തിയിരുന്നു. ഇതാണ് ഈ വർഷം തന്നെ ഐ എസ് എല്ലിൽ എത്താൻ ഈസ്റ്റ്‌ ബംഗാൾ ശ്രമിക്കുന്നതിന്റെ കാരണം. കൊൽക്കത്തയിലെ രണ്ടു വമ്പന്മാരും എത്തിയാൽ ഐ എസ് എല്ലിന്റെ മാറ്റു കൂടും എന്ന് ഐ എസ് എൽ അധികൃതർക്കും അറിയാം.