ഐപിഎലിലെ രണ്ടാം തോല്‍വി ഏറ്റു വാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 20 ഓവറില്‍ നിന്ന് ചെന്നൈ 131 റണ്‍സ് മാത്രം നേടിയപ്പോള്‍ 44 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ചെന്നൈയ്ക്ക് ഡല്‍ഹിയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാനായില്ല.
42 പന്തില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് 105 റണ്‍സായിരുന്നു മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നേടേണ്ടിയിരുന്നത്. വ്യക്തിഗത സ്കോര്‍ 22ല്‍ നില്‍ക്കെ ഫാഫ് ഡു പ്ലെസിയുടെ ക്യാച്ച് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ വിട്ട് കളഞ്ഞിരുന്നു. പിന്നീട് അവേശ് ഖാനും കാഗിസോ റബാഡയും എറിഞ്ഞ ഓവറുകളില്‍ നിന്ന് 13, 11 റണ്‍സ് നേടിയെങ്കിലും നാലാം വിക്കറ്റില്‍ 54 റണ്‍സ് നേടിയ കൂട്ടുകെട്ട് ആന്‍റിച്ച് നോര്‍ട്ജേ തകര്‍ക്കുകയായിരുന്നു.
26 റണ്‍സ് നേടിയ കേധാര്‍ ജാഥവിന്റെ വിക്കറ്റാണ് നോര്‍ട്ജേ നേടിയത്. മത്സരം അവസാന നാലോവറിലേക്ക് എത്തിയപ്പോള്‍ 75 റണ്‍സായിരുന്നു ചെന്നൈ വിജയത്തിനായി നേടേണ്ടിയിരുന്നത്. ധോണി വന്ന് ബൗണ്ടറികള്‍ നേടിയപ്പോള്‍ വീണ്ടും ഫാഫ് ഡു പ്ലെസിയുടെ ക്യാച്ച് വീണ്ടും ഹെറ്റ്മ്യര്‍ കൈവിട്ടു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ റബാഡ താരത്തെ കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ചെന്നൈയ്ക്ക് തിരിച്ചടി നല്‍കി.
43 റണ്‍സാണ് 35 പന്തില്‍ നിന്ന് ഫാഫ് ഡു പ്ലെസി നേടിയത്. മത്സരം അവസാന രണ്ട് ഓവറിലേക്ക് എത്തിയപ്പോള്‍ 55 റണ്‍സെന്ന വലിയ ലക്ഷ്യമായിരുന്നു ചെന്നൈയ്ക്ക് മുമ്പില്‍. ധോണി 15 റണ്‍സും ജഡേജ 12 റണ്‍സും നേടി കാഗിസോ റബാഡയുടെ ഇരകളായി മടങ്ങുകയായിരുന്നു.
ഡല്‍ഹി ബളര്‍മാരില്‍ കാഗിസോ റബാഡ മൂന്നും ആന്‍റിച്ച് നോര്‍ട്ജേ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും അമിത് മിശ്രയും എറിഞ്ഞ എട്ട് ഓവറുകള്‍ വലിയ പ്രഭാവമാണ് മത്സരത്തിലുണ്ടാക്കിയത്.