പ്രീമിയർ ലീഗിലെ ആദ്യ ജയം വേണം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രൈറ്റണിൽ

Img 20200925 225342
- Advertisement -

അത്ര മികച്ച രീതിയിൽ അല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ തുടങ്ങിയത്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ ആദ്യ ജയം തേടി ഇന്ന് ബ്രൈറ്റണ് എതിരായി ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ ലീഗ് കപ്പിൽ നേടിയ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇന്ന് ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങളുമായാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക.

ഡിഫൻസിൽ എറിക് ബയി മഗ്വയറിനൊപ്പം ഇറങ്ങും. റൈറ്റ് ബാക്കിൽ വാൻ ബിസാകയും ലെഫ്റ്റ് ബാക്കിൽ ലൂക് ഷോയും എത്തും. മധ്യനിരയിൽ മാറ്റിച് പോഗ്ബ ബ്രൂണോ കൂട്ടുകെട്ടാകും ഇറങ്ങുക. വാൻ ഡെ ബീക് ലീഗിൽ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. വാൻ ഡെ ബീക് ആദ്യ ഇലവനിൽ എത്തുക ആണെങ്കിൽ പോഗ്ബ ബെഞ്ചിൽ ഇരിക്കേണ്ടി വരും. അറ്റാക്കിൽ റാഷ്ഫോർഡ്, മാർഷ്യൽ, ഗ്രീൻവുഡ് എന്നിവരും ഇന്ന് ഇറങ്ങും. മികച്ച ഫോമിൽ കളിക്കുന്ന ബ്രൈറ്റണെ പരാജയപ്പെടുത്ത അത്ര എളുപ്പമാകില്ല. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുന്നത്.

Advertisement