റാങ്കിംഗിൽ ദീപ്തിയ്ക്ക് മുന്നേറ്റം, മൂന്നാം റാങ്കിലേക്ക് എത്തി

ടി20 ബൗളര്‍മാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ദീപ്തി ശര്‍മ്മയ്ക്ക് മുന്നേറ്റം. താരം 724 റേറ്റിംഗ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് റാങ്കിംഗ് പട്ടികയിൽ നിലകൊള്ളുന്നത്. 756 പോയിന്റുമായി സോഫി എക്ലെസ്റ്റോൺ ആണ് റാങ്കിംഗിൽ ഒന്നാമത്.

രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ തന്നെ സാറ ഗ്ലെന്‍ 737 പോയിന്റ് നേടി ദീപ്തിയ്ക്ക് മുന്നിലായുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മൈൽ ആണ് നാലാം സ്ഥാനത്ത്. താരത്തിന് 707 റേറ്റിംഗ് പോയിന്റുണ്ട്. തൊട്ടു പിന്നിൽ വിന്‍ഡീസിന്റെ ഹെയ്‍ലി മാത്യൂസ് 705 പോയിന്റുമായി നിലകൊള്ളുന്നു.

ടി20 ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ദീപ്തി ശര്‍മ്മ മൂന്നാം സ്ഥാനത്താണുള്ളത്. സോഫി ഡിവൈന്‍, ഹെയ്‍ലി മാത്യൂസ് എന്നിവരാണ് ദീപ്തിയ്ക്ക് മുന്നിലുള്ള താരങ്ങള്‍.