മുൻ ഭാര്യയും ആയുള്ള കേസ് തീർത്തില്ലെങ്കിൽ ഡി പോളിനു ലോകകപ്പ് കളിക്കാൻ ആവില്ല!!!

20220722 150452

ലോകകപ്പിൽ അർജന്റീനക്ക് ആശങ്കയായി മധ്യനിര താരം റോഡ്രിഗോ ഡി പോളിന്റെ കോടതി കേസ്. നിലവിൽ മുൻ ഭാര്യ കുഞ്ഞിന് അടക്കമുള്ള ചിലവിനുള്ള പണം താരം നൽകുന്നില്ല എന്നു ആരോപിച്ചു ആണ് കോടതിയിൽ കേസ് നൽകിയിരിക്കുന്നത്. ഇത്തരം കേസ് കോടതിയിൽ ഇരിക്കുമ്പോൾ ഫിഫ നിയമ പ്രകാരം താരത്തിന് ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ അനുമതി ലഭിക്കില്ല. ഇതാണ് നിലവിൽ അർജന്റീന ആരാധകർക്ക് വലിയ ആശങ്ക സമ്മാനിക്കുന്നത്.

എന്നാൽ ലോകകപ്പിന് മുമ്പ് ഈ കേസ് തീർത്ത് വിവാഹമോചനം പൂർത്തിയാക്കാൻ താരത്തിന് ആവും എന്നാണ് അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ താപിയ ഇതിനോട് പ്രതികരിച്ചത്. താരത്തെ ലോകകപ്പ് കളിക്കാൻ ലഭിക്കും എന്ന പ്രത്യാശയും അദ്ദേഹം പങ്ക് വച്ചു. സെപ്റ്റംബറിന് മുമ്പ് കേസ് തീർപ്പ് ആവുമെന്നും താരം ലോകകപ്പിൽ കളിക്കും എന്നുമാണ് നിലവിൽ അർജന്റീനയിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ. അർജന്റീനയുടെ മധ്യനിരയിലെ പകരം വെക്കാനില്ലാത്ത താരമാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ റോഡ്രിഗോ ഡി പോൾ.