യുവതാരം ആയുഷ് ഛേത്രി ഇനി എഫ് സി ഗോവയുടെ മിഡ്ഫീൽഡിൽ

യുവതാരം ആയുഷ് ഛേത്രിയെ എഫ് സി ഗോവ സ്വന്തമാക്കി. 19കാരനായ മധ്യനിര താരം ഐസാൾ വിട്ട് ആണ് എഫ് സി ഗോവയിലേക്ക് എത്തുന്നത്. നീണ്ട കാലമായി ആയുഷ് യാദവ് ഛേത്രി ഐസാളിനൊപ്പം ആണ്. 2019ൽ താരം ഐസാളിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു.

കരാർ തീർന്നതോടെ ഐസോൾ വിടുന്നതായി ആയുഷ് യാദവ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഇന്ന് ഗോവയും താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഫ് സി ഗോവയിൽ ദീർഘകാല കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ ഐലീഗിൽ പത്ത് മത്സരങ്ങൾ താരം കളിച്ചിരുന്നു. മൂന്ന് ഗോളുകളും താരം നേടി.