ഇതാണ് ഫൈനൽ!!! പട്ന പൈറേറ്റ്സിനെ ഒരു പോയിന്റിന് പരാജയപ്പെടുത്തി ദബാംഗ് ഡൽഹിയ്ക്ക് കിരീടം

Dabangdelhi2

പ്രൊ കബഡി ലീഗ് ഫൈനലില്‍ ആവേശകരമായ മത്സരത്തിൽ പട്‍ന പൈറേറ്റ്സിനെ പരാജയപ്പെടുത്തി കന്നി കിരീടം നേടി ദബാംഗ് ഡൽഹി. ഇന്ന് നടന്ന മത്സരത്തിൽ 37-36 എന്ന സ്കോറിനായിരുന്നു ഡൽഹിയുടെ വിജയം.

ഇത് ആദ്യമായാണ് ദബാംഗ് ഡൽഹി പ്രൊകബഡി ലീഗ് ജേതാക്കളാകുന്നത്. 13 പോയിന്റ് നേടിയ നവീന്‍ കുമാറിന് മികച്ച പിന്തുണ നല്‍കിയ വിജയ് നേടിയ 14 പോയിന്റുകള്‍ ഡൽഹി വിജയത്തിൽ നിര്‍ണ്ണായകമായപ്പോള്‍ പട്നയ്ക്കായി സച്ചിന്‍ 10 പോയിന്റും ഗുമന്‍ സിംഗ് 9 പോയിന്റും നേടി.

ആദ്യ പകുതിയിൽ 17-15ന് പട്നയായിരുന്നു മുന്നിൽ എന്നാൽ രണ്ടാം പകുതിയിൽ 22 പോയിന്റ് ഡൽഹി നേടിയപ്പോള്‍ പട്നയ്ക്ക് 19 പോയിന്റ് മാത്രമേ നേടാനായുള്ളു.