ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി | Cristiano Ronaldo finally back in Manchester |

Newsroom

20220726 001157
Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്ററിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസൺ ടൂറിൽ പങ്കെടുക്കാതിരുന്ന റൊണാൾഡോ ഇപ്പോൾ മാഞ്ചസ്റ്ററിൽ മടങ്ങി എത്തിയിരിക്കുക ആണ്. താരം ഇന്നാണ് മാഞ്ചസ്റ്ററിൽ വിമാനം ഇറങ്ങിയത്. ഉടൻ പരിശീലകൻ ടെൻ ഹാഗുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ചർച്ച നടത്തും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ടെൻ ഹാഗ് റൊണാൾഡോ ക്ലബ് വിടില്ല എന്നും അദ്ദേഹത്തെ വിൽക്കില്ല എന്നും നേരത്തെ പറഞ്ഞിരുന്നു. റൊണാൾഡോയുടെ ഏജന്റ് ആകട്ടെ ക്ലബ് വിടാൻ നിരന്തരം ശ്രമിക്കുന്നുമുണ്ടായിരുന്നു. ടെൻ ഹാഗും റൊണാൾഡോയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാകും റൊണാൾഡോയുടെ ഭാവി എന്താകും എന്ന് തീരുമാനിക്കുക.

തനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ ഇനിയും സമയം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു റൊണാൾഡോ പ്രീസീസൺ ടൂറിൽ നിന്ന് മാറി നിന്നത്.