സോളോമൻ ഫുൾഹാമിന്റെ താരമായി

20220725 234512

പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ഫുൾഹാം ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സൈനിംഗ് കൂടെ പൂർത്തിയായി. ശക്തർ ഡോണെസ്‌കിൽ നിന്നും മാനോർ സോളോമനെയാണ് അവർ ടീമിൽ എത്തിച്ചത്. 2019 മുതൽ ഉക്രൈൻ ക്ലബ്ബിൽ താരം കളിക്കുന്നുണ്ട്. 109 മത്സരങ്ങളിൽ ക്ലബ്ബിനായി ഇറങ്ങി. ഏഴു മില്യൺ യൂറോയോളമാണ് കൈമാറ്റ തുക. താരം 2023 വരെയുള്ള കരാർ ഒപ്പുവെച്ചു.

മുൻപും താരത്തിനായി ഫുൾഹാം ശ്രമിച്ചിരുന്നെങ്കിലും കരാറിൽ എത്താൻ സാധിച്ചിരുന്നില്ല. യുവതാരം ഫാബിയോ കാർവലോ ലിവർപൂളിലേക്ക് ചേക്കേറിയ സ്ഥാനത്തേക്കാണ് ഫുൾഹാം ഇസ്രായേലി താരത്തെ എത്തിക്കുന്നത്. ടീമിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഫാബിയോ കാർവലോക്ക് പകരക്കാരൻ ആവാൻ ഇരുപത്തിരണ്ടുകാരന് സാധിക്കുമെന്ന് ക്ലബ്ബ് കരുതുന്നു.