മൂന്നാം ടി20യിലും ഇംഗ്ലണ്ടിന് വിജയം, പരമ്പര തൂത്തുവാരി

Newsroom

Img 20220726 021159
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് വനിതകൾ മൂന്നാം ടി20 മത്സരത്തിലും വിജയിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കക്ക് എതിരെ 38 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ഇന്ന് ഡാർബിയിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തിരുന്നു. ഇംഗ്ലണ്ടിനായി 12 പന്തിൽ 33 റൺസ് അടിച്ച എക്ലിസ്റ്റോൺ ആണ് തിളങ്ങിയത്. എക്ലിസ്റ്റോൺ പന്ത് കൊണ്ടും ഇന്ന് തിളങ്ങി. ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് സ്റ്റോൺ വീഴ്ത്തിയിരുന്നു. 177 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 138ന് 6 എന്ന നിലയിൽ കളി അവസാനിപ്പിച്ചു.