കൗട്ടീനോയ്ക്ക് പരിക്ക്, ബ്രസീലിനൊപ്പം ലോകകപ്പ് കളിക്കാൻ ഉണ്ടായേക്കില്ല

Picsart 22 11 07 12 51 57 335

ബ്രസീൽ ഇന്ന് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കാൻ ഇരിക്കെ വരുന്നത് നല്ല വാർത്ത അല്ല. ബ്രസീൽ ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ കൗട്ടീനോ പരിക്കേറ്റ് പുറത്തായിരിക്കുക ആണ്‌. താരം ഇന്നലെ ആസ്റ്റൺ വില്ലയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. കൗട്ടീനോക്ക് മസിൽ ഇഞ്ച്വറി ആണെന്ന് ഇനി അടുത്ത് ഒന്നും കൗട്ടീനോ കളിക്കില്ല എന്നും ആസ്റ്റൺ വില്ല പരിശീലകൻ ഉനായ് എമെറി ഇന്നലെ പറഞ്ഞിരുന്നു.

ലോകകപ്പ് 22 11 07 12 52 06 329

ആസ്റ്റൺ വില്ലയുടെ ലോകകപ്പിനു മുന്നേയുള്ള മത്സരങ്ങളിൽ കൗട്ടീനോ ഉണ്ടാകില്ല. താരത്തിന് 2 മാസത്തോളം വിശ്രമം വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അങ്ങനെ ആണെങ്കിൽ ഇന്ന് ടിറ്റെ പ്രഖ്യാപിക്കുന്ന ബ്രസീൽ സ്ക്വാഡിൽ കൗട്ടീനോ ഉണ്ടാകില്ല. അവസാന ലോകകപ്പിൽ ബ്രസീലിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ കൗട്ടീനോക്ക് ആയിരുന്നു.

കൗട്ടീനോയുടെ പരിക്ക് ഇന്ന് ഒന്നു കൂടെ വിശകലനം ചെയ്ത ശേഷമാകും ടിറ്റെ താരത്തെ ടീമിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.