സി കെ വിനീതിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ റെക്കോർഡ് മറികടന്ന് സഹൽ അബ്ദുൽ സമദ്

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി നേടിയ ഗോളോടെ സഹൽ അബ്ദുൽ സമദ് മഞ്ഞ ജേഴ്സിയിൽ ഒരു പുതിയ റെക്കോർഡ് കുറിച്ചു. ഒരൊറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇന്ത്യൻ താരമായി സഹൽ അബ്ദുൽ സമദ് മാറി. സഹലിന്റെ ഈ സീസണിലെ ആറാം ഗോളായിരുന്നു ഇത്. സി കെ വിനീതിന്റെ റെക്കോർഡ് ആണ് ഇന്നത്തെ ഗോളോടെ സഹൽ മറികടന്നത്. സി കെ വിനീത് ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി അഞ്ചു ഗോളുകൾ നേടിയിരുന്നു.
Img 20220311 210811

2016ൽ വിനീത് നേടിയ ആ റെക്കോർഡ് ആണ് സഹൽ ഇന്നത്തെ ഗോളോടെ മറികടന്നത്. സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിനായി ആകെ 11 ഗോളുകൾ നേടിയിട്ടുണ്ട്. ഇനി ആ റെക്കോർഡ് മറികടക്കുക ആകും സഹലിന്റെ വരും സീസണിലെ ലക്ഷ്യങ്ങൾ. സഹൽ ആകെ 7 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്.