ചെൽസി ക്ലബിന്റെ പരമാധികാരം ട്രസ്റ്റിനെ ഏൽപ്പിച്ച് റോമൻ തന്ത്രം

Newsroom

Img 20220227 004824
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ റഷ്യൻ മുതലാളിയായ റോമൻ അബ്രഹാമോവിചിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ തൽക്കാലം റോമൻ ചെൽസിയുടെ അധികാര സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കും. ചെൽസിയുടെ ഉടമസ്ഥാവകാശവും ചെൽസി ക്ലബിന്റെ പരമാധികാരവും ചെൽസി ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പില്ലുന്നതായി റോമൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. റഷ്യയുടെ ഉക്രൈൻ അധിനിവേഷത്തിനു ശേഷം പുട്ടിനുമായി സഹകരിക്കുന്ന റഷ്യൻ കമ്പനികൾക്ക് എല്ലാം യൂറോപ്പിൽ ഉപരോധവും പ്രതിഷേധവും നേരിടുകയാണ്.
20220227 004725

പുട്ടിനുമായി അടുത്ത ബന്ധമുള്ള റോമന്റെ ഉടമസ്ഥതയിലുള്ള ചെൽസിക്ക് എതിരെയും വിരലുകൾ ഉയരുന്ന സാഹചര്യത്തിൽ ആണ് ചെൽസി ഉടമയുടെ ഈ നടപടി. ചെൽസി ഉടമ റോമൻ അബ്രമോവിച്ച് സ്റ്റാംഫോർഡ് ബ്രിഡ്ജ് ടീമിന്റെ ഭരണം ക്ലബ്ബിന്റെ ഫൗണ്ടേഷന് കൈമാറിയാതായി പ്രസ്താവന ഇറക്കി.

“ചെൽസി എഫ്‌സിയുടെ ഏകദേശം 20 വർഷത്തെ എന്റെ ഉടമസ്ഥതയിൽ, ക്ലബിന്റെ ഒരു സംരക്ഷകൻ എന്ന നിലയിലുള്ള എന്റെ റോൾ ഞാൻ എപ്പോഴും വീക്ഷിച്ചിട്ടുണ്ട്, ഞാൻ എപ്പോഴും തീരുമാനങ്ങൾ എടുത്തിരുന്നത് ക്ലബ്ബിന്റെ ഏറ്റവും നല്ല താൽപര്യം മനസ്സിൽ വെച്ചാണ്. ഈ മൂല്യങ്ങളിൽ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അതുകൊണ്ടാണ് ഞാൻ ഇന്ന് ചെൽസിയുടെ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ട്രസ്റ്റികൾക്ക് ചെൽസി എഫ്‌സിയുടെ പരമാധികാരം നൽകുന്നു” പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധം കഴിഞ്ഞാൽ റോമൻ തിരികെ ചെൽസി തലപ്പത്ത് എത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.