ഓർക്കണം റൊണാൾഡോ ആണ്!! വിമർശകർക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാനം വിജയം

Newsroom

Picsart 22 02 16 03 10 19 174
Download the Fanport app now!
Appstore Badge
Google Play Badge 1

2022ൽ ഗോളില്ലാ എന്ന് വിമർശിച്ചവർക്ക് ഒരുശിരൻ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറുപടി. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിട്ടപ്പോൾ റൊണാൾഡോയുടെ ഉൾപ്പെടെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം. മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ എത്തിയത്.

ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ബ്രൈറ്റൺ അറുപത് ശതമാനത്തോളം പൊസഷനും നിരവധി അവസരങ്ങളും ആണ് സൃഷ്ടിച്ചത്. ഡിഹിയയുടെ അത്ഭുത സേവുകൾ കളി ഗോൾ രഹിതമായി നിർത്തി.
20220216 025952

രണ്ടാം പകുതിയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്തിയത്. അവസാനം 51ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ യുണൈറ്റഡ് ലീഡും എടുത്തു. ഡാലോട്ടിന്റെ ഒരു പ്രസിംഗ് ആണ് റൊണാൾഡയിലേക്ക് പന്ത് എത്തിച്ചത്. ബ്രൈറ്റൺ താരങ്ങളെ ഡ്രിബിൾ ചെയ്ത് മാറ്റി ഒരു ബുള്ളർ ഷോട്ടിലൂടെ റൊണാൾഡോ വല കണ്ടെത്തി.

ഇതിനു പിന്നാലെ 54ആം മിനുട്ടിൽ ബ്രൈറ്റൻ ഡിഫൻഡർ ഡങ്ക് ചുവപ്പ് കണ്ട് പുറത്തായി. എലാങ്കയെ ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ് കിട്ടിയത്. ഇതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും സാഞ്ചസിന്റെ മികവ് കളി 1-0ൽ നിർത്തി. 10 പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനെ പരീക്ഷിക്കാൻ ബ്രൈറ്റണ് ആയത് യുണൈറ്റഡ് ആരാധർക്ക് നിരാശ നൽകും. അവസാനം 96ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ആണ് ബ്രൂണോ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 43 പോയിന്റുമായി ടോപ് 4ൽ തിരികെയെത്തി. ബ്രൈറ്റൺ 9ആം സ്ഥാനത്താണ്.