ബ്രസീലിന് ലോകകപ്പിൽ പ്രീമിയർ ലീഗിന്റെ കരുത്ത്

ഖത്തർ ലോകകപ്പിന് പോകുമ്പോൾ നെയ്മറും വിനീഷ്യസ് ജൂനിയറും എല്ലാം ബ്രസീലിന് ഒപ്പം ഉണ്ടാകും. യൂറോപ്പിലെ പ്രധാന ലീഗുകളിൽ നിന്ന് എല്ലാം ബ്രസീൽ ടീമിലേക്ക് താരങ്ങൾ എത്തുന്നുണ്ട്. ഏറ്റവും കൂടുതൽ താരങ്ങൾ വരുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ആണ്. ബ്രസീൽ സ്ക്വാഡിൽ 11 താരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്നാണ്.

20221108 015856

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മധ്യനിര താരങ്ങളായ ഫ്രെഡ്, കസമെറോ എന്നിവർക്ക് ഒപ്പം വലതു വിങ്ങിൽ കളിക്കുന്ന യുവ അറ്റാക്കിംഗ് താരം ആന്റണിയും ടിറ്റെഗുടെ ടീമിലേക്ക് എത്തുന്നു. ലിവർപൂളിൽ നിന്ന് മധ്യനിര താരം ഫാബിനോയും ഗോൾ കീപ്പർ അലിസണും ബ്രസീൽ ജേഴ്സിയിൽ എത്തും. അലിസൺ ആകും ബ്രസീലിന്റെ ഒന്നാം നമ്പർ.

ആഴ്സണലിൽ നിന്ന് യുവതാരം മാർട്ടിനെല്ലിയും ഒപ്പം സ്ട്രൈക്കർ ഗബ്രിയേൽ ജീസുസും ഉണ്ട്. മാർട്ടിനെല്ലി ആണ് ബ്രസീൽ സ്ക്വാഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.

20221108 015446

ചെൽസിയിൽ നിന്ന് സെന്റർ ബാക്ക് തിയാഗോ സിൽവ, വെസ്റ്റ് ഹാമിൽ നിന്ന് പക്വേറ്റ, ന്യൂകാസിലിൽ നിന്ന് ബ്രൂണോ, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഗോൾ കീപ്പർ എഡേഴ്സൺ, സ്പർസ് താരം റിച്ചാർലിസൺ. ഇതാണ് ഇംഗ്ലണ്ടിൽ നിന്ന് ഖത്തറിലേക്ക് വണ്ടി കയറുന്ന താരങ്ങൾ. ഇതാദ്യമായാണ് ഇംഗ്ലണ്ടിൽ കളിക്കുന്ന ഇത്രയും താരങ്ങൾ ഒരേ സമയം ബ്രസീലിന്റെ ലോകകപ്പ് സ്ക്വാഡിൽ എത്തുന്നത്

ലാലിഗയിൽ നിന്ന് 5 താരങ്ങളും, സീരി എയിൽ നിന്ന് 3 താരങ്ങളും, ഫ്രഞ്ച് ലീഗിൽ നിന്ന് 2 താരങ്ങളും സ്ക്വാഡിൽ ഉണ്ട്.