ഏകപക്ഷീയം ബ്രസീൽ, വിജയവുമായി സാംബ നൃത്തം ചവിട്ടി ആതിഥേയർ!

20210614 032358

കോപ അമേരിക്ക ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബ്രസീൽ ഏകപക്ഷീയ വിജയം തന്നെ സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായുരുന്നു ബ്രസീലിന്റെ വിജയം. ഇന്ന് പല പ്രധാന താരങ്ങളും ഇല്ലാതെ ഇറങ്ങിയ വെനിസ്വേലയ്ക്ക് ബ്രസീലിനൊപ്പം പിടിച്ചു നിൽക്കാൻ പോലുമായില്ല. ആദ്യ പത്തു മിനുട്ടിൽ തന്നെ ഗോളടിക്കാനുള്ള അനേകം അവസരങ്ങൾ ബ്രസീലിന് ലഭിച്ചു. എദർ മിലിറ്റായുടെ ഒരു ഫ്രീ ഹെഡർ ആയിരുന്നു ബ്രസീലി തുടക്കത്തിൽ തന്നെ നഷ്ടപ്പെടുത്തിയ ഏറ്റവും വലിയ ചാൻസ്.

23ആം മിനുട്ടിൽ ആയിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ വന്നത്. ഒരു കോർണറിൽ നിന്ന് ബ്രസീൽ സെന്റർ ബാക്കും പി എസ് ജി ക്യപ്റ്റനുമായ മാർക്കിനോസിന്റെ വകയായിരുന്നു ആ ഗോൾ. ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചു. നെയ്മർ അടക്കം ആദ്യ പകുതിയിൽ നിരവധി താരങ്ങൾ വലിയ അവസരങ്ങൾ നഷ്ടമാക്കി. രണ്ടാം പകുതിയിലും ബ്രസീൽ അറ്റാക്ക് തുടർന്നു.

64ആം മിനുട്ടിൽ ഡനിലോ വിജയിച്ച പെനാൾട്ടി എടുത്ത നെയ്മറിന് പിഴ്ച്ചില്ല. നെയ്മറിന്റെ ബ്രസീലിനായുള്ള 67ആം ഗോളായിരുന്നു ഇത്. 89ആം മിനുട്ടിലായിരുന്നു ബ്രസീലിന്റെ മൂന്നാം ഗോൾ. നെയ്മറിന്റെ അസിസ്റ്റ് തൊട്ടു കൊടുക്കേണ്ട ആവശ്യമെ ഗബിഗോളിനുണ്ടായിരുന്നുള്ളൂ. കൂടുതൽ അവസരങ്ങൾ ബ്രസീൽ സൃഷ്ടിച്ചു എങ്കിലും വെനിസ്വേലയുടെ ഡിഫൻസ് ബ്രസീൽ കൂടുതൽ ഗോൾ അടിക്കുന്നത് തടഞ്ഞു.ഗ്രൂപ്പ് ഘട്ടത്തിൽ ഇനിയും മൂന്ന് മത്സരങ്ങൾ ബ്രസീലിന് ബാക്കിയുണ്ട്‌

Previous articleഉക്രൈന്റെ തിരിച്ചടിയും മറികടന്ന് ഓറഞ്ച് പടയുടെ വിജയം, താരമായി ഡംഫ്രൈസ്
Next articleസ്കോട്ട്‌ലൻഡും ചെക് റിപ്പബ്ലിക്കും ഇന്ന് ഇറങ്ങുന്നു