ആരാധകരെ കേരള ബ്ലാസ്റ്റേഴ്സ് കേട്ടു!! 21ആം നമ്പർ ജേഴ്സി തിരികെ കൊണ്ടുവന്നു!! ജിങ്കൻ അണിഞ്ഞ ജേഴ്സി ഇനി ബിജോയ് അണിയും

ജിങ്കൻ ക്ലബ് വിട്ട് പോയപ്പോൾ 21ആം നമ്പർ ജേഴ്സി റിട്ടയർ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം എടുത്തിരുന്നു. ആ തീരുമാനം കേരള ബ്ലാസ്റ്റേഴ്സ് തിരുത്തിയിരിക്കുകയാണ്. അടുത്ത സീസൺ മുതൽ 21ആം നമ്പർ ജേഴ്സി വീണ്ടും ഒരു കേരള ബ്ലാസ്റ്റേഴ്സ് താരം അണിയും. യുവ സെന്റർ ബാക്ക് ബിജോയ് വർഗീസ് ആകും 21ആം നമ്പർ ജേഴ്സി അണിയുക. ഒന്ന് ബിജോയ് പുതിയ കരാർ ഒപ്പുവെച്ച പ്രഖ്യാപനത്തിന് ഒപ്പമാണ് കേരള ബ്ലാസ്റ്റേഴ്സ് ബിജോയ് 21ആം നമ്പർ അണിയും എന്ന് അറിയിച്ചത്.

കഴിഞ്ഞ സീസണിൽ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെ അവഹേളിക്കാൻ ശ്രമിക്കുകയും വലിയ വിവാദത്തിൽ ആവുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മുൻ ക്യാപ്റ്റൻ ആയിരുന്ന ജിങ്കനെ ആരാധകരും ക്ലബും അങ്ങോട്ട് സ്നേഹിച്ചു എങ്കിലും തിരികെ ആ സ്നേഹം കാണിക്കാൻ ജിങ്കനായിരുന്നില്ല. ജിങ്കൻ വിവാദ പ്രസ്താവന നടത്തിയത് മുതൽ ആ ജേഴ്സി തിരികെ കൊണ്ടു വരണം എന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം കൂടിയാണ് ഇപ്പോൾ അംഗീകരിക്കപ്പെടുന്നത്.