ന്യൂ കിഡ്സ് 99 റൺസിന് ഓള്‍ഔട്ട്, ഇംപീരിയൽ യോര്‍ക്ക്ഷയറിന് മികച്ച വിജയം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മിന്നും വിജയവുമായി ഇംപീരിയൽ യോര്‍ക്ക്ഷയര്‍ സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂ കിഡ്സ് സിസി ചെങ്ങന്നൂരിനെ 99 റൺസിന് യോര്‍ക്ക്ഷയര്‍ ഓള്‍ഔട്ട് ആക്കിയപ്പോള്‍ മൂന്ന് വീതം വിക്കറ്റുമായി അഖിൽ, അജ്നാസ്, അഭിഷേക് ആര്‍ നായര്‍ എന്നിവരാണ് ടീമിന് വേണ്ടി തിളങ്ങിയത്.

യോര്‍ക്ക്ഷയറിന് വേണ്ടി അഖിൽ കെജി 32 റൺസ് നേടിയപ്പോള്‍ യോര്‍ക്ക്ഷയറിന് വേണ്ടി അഖിൽ കെജി 32 റൺസ് നേടിയപ്പോള്‍ 14.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അഷിഖ് മുഹമ്മദ് 32 റൺസ് നേടി.