94 റണ്‍സിന്റെ വലിയ വിജയവുമായി ഇംപീരിയല്‍ കിച്ചന്‍, അതുല്‍ജിത്തിന് ശതകം

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍ വമ്പന്‍ വിജയവുമായി ഇംപീരിയല്‍ കിച്ചന്‍. അതുല്‍ജിത്ത് 62 പന്തില്‍ നിന്ന് നേടിയ 117 റണ്‍സിന്റെ ബലത്തില്‍ എന്‍വെസ്റ്റ്നെറ്റിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംപീരിയല്‍ കിച്ചന്‍ 195 റണ്‍സാണ് നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. അതുല്‍ജിത്ത് 8 ഫോറും 9 സിക്സും നേടിയപ്പോള്‍ ജോബിന്‍(26), ഷാനവാസ്(21*) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. എന്‍വെസ്റ്റ്നെറ്റിന് വേണ്ടി ലാല്‍മോന്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ എന്‍വെസ്റ്റ്നെറ്റ്18.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. അതുല്‍ജിത്ത് നാല് വിക്കറ്റും അജിന്‍, സനിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ഇംപീരിയല്‍ കിച്ചന് വേണ്ടി തിളങ്ങിയത്. നാലോറവില്‍ 14 റണ്‍സ് വിട്ട് നല്‍കിയാണ് അതുല്‍ജിത്തിന്റെ ബൗളിംഗ് പ്രകടനം. അമിത് 22 റണ്‍സുമായി എന്‍വെസ്റ്റ്നെറ്റിന്റെ ടോപ് സ്കോറര്‍ ആയി.

ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ 39 റണ്‍സ് ഓപ്പണര്‍മാരായ അമിത്തും അരുണും(18) നേടിയെങ്കിലും പിന്നീട് എന്‍വെസ്റ്റ്നെറ്റ് തകരുകയായിരുന്നു.

Advertisement