ടാറ്റ മഹാരാഷ്ട്ര ഓപ്പണിൽ ആദ്യ മത്സരത്തിൽ തന്നെ തോറ്റ് സുമിത് നംഗൽ

- Advertisement -

പൂനെ ടാറ്റ മഹാരാഷ്ട്ര 250 മാസ്റ്റേഴ്‌സിൽ ആദ്യ മത്സരത്തിൽ തന്നെ തോറ്റ് പുറത്ത് ആയി ഇന്ത്യയുടെ സുമിത് നംഗൽ. ഇന്ന് തുടങ്ങിയ ടൂർണമെന്റിൽ സെർബിയൻ താരം വിക്ടർ ട്രോയിക്കി ആണ് നംഗളിനെ തോൽപ്പിച്ചത്. യു.എസ് ഓപ്പണിൽ ഫെഡറർക്ക് എതിരായ തന്റെ പോരാട്ടത്തിന് ശേഷം തന്റെ ആദ്യ ടൂർ മത്സരത്തിന് ആണ് ഇന്ത്യൻ താരം ഇറങ്ങിയത്. എ. ടി. പി കപ്പിൽ സെർബിയക്ക് ആയി നൊവാക് ജ്യോക്കോവിച്ചിന്റെ പങ്കാളി ആയി ഇറങ്ങി പരിചയമുള്ള താരത്തിന് എതിരെ മികച്ച പോരാട്ടം ആണ് നംഗൽ നടത്തിയത്.

ആദ്യ സെറ്റ് 6-2 നു നേടിയ ട്രോക്കി മത്സരം എളുപ്പം സ്വാന്തമാക്കും എന്നു ആദ്യം തോന്നി. എന്നാൽ രണ്ടാം സെറ്റിൽ കുറച്ചു കൂടി പൊരുതുന്ന നംഗലിനെയാണ് മത്സരത്തിൽ കണ്ടത്. ടൈബ്രെക്കറിലൂടെ ഈ സെറ്റ് നേടിയ ഇന്ത്യൻ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ ഉണർന്നു കളിച്ച ട്രോക്കി നംഗലിനെ നിലം തൊടീച്ചില്ല. മൂന്നാം സെറ്റിൽ വളരെ മോശം പ്രകടനം നടത്തിയ ഇന്ത്യൻ താരം സെറ്റ് 6-1 നു ആണ് തോറ്റത്. സ്വന്തം രാജ്യത്ത് നടന്ന ടൂർണമെന്റിൽ മുന്നോട്ട് പോവാൻ പറ്റാത്തതിൽ വലിയ നിരാശ തന്നെയാണ് നംഗലിനു ഉണ്ടായത്. എങ്കിലും വർഷത്തെ ആദ്യ മത്സരത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളാൻ ആവും സീസണിൽ തുടർന്നുള്ള മത്സരങ്ങളിൽ നംഗലിന്റെ ശ്രമം.

Advertisement