ബെനിക്സ് വിജയക്കുതിപ്പ് തുടരുന്നു

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ബെനിക്സ് സിസി. ഇന്ന് ന്യു കിഡ്സ് ക്രിക്കറ്റ് അക്കാഡമിയെയാണ് ബെനിക്സ് പരാജയപ്പെടുത്തിയത്. ഏഴ് വിക്കറ്റ് ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യു കിഡ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 22 ഓവറില്‍ നിന്ന് 137 റണ്‍സാണ് നേടിയത്. വിപുല്‍(44), നിതീഷ്(33) എന്നിവര്‍ക്ക് വേണ്ടത്ര പിന്തുണ മറ്റു താരങ്ങള്‍ നല്‍കാതെ വന്നത് ടീമിനെ വലിയ സ്കോറിലേക്ക് എത്തുന്നതില്‍ നിന്ന് തടഞ്ഞു. മാധവന്‍, രാഹുല്‍ മീണ എന്നിവര്‍ ബെനിക്സിനായി രണ്ട് വീതം വിക്കറ്റ് നേടി.

രഞ്ജിത്ത് പുറത്താകാതെ 39 റണ്‍സും അരുണ്‍(38), ഡാലിന്‍ പി ജോസഫ്(31) എന്നിവരും തിളങ്ങിയപ്പോള്‍ ബെനിക്സ് 19.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടി ജയം ഉറപ്പിക്കുകയായിരുന്നു. ന്യു കിഡ്സിന് വേണ്ടി നിതീഷ് രണ്ട് വിക്കറ്റ് നേടി.

രഞ്ജിത്ത് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement