ബിദ്യാസാഗറിന് വീണ്ടും ഹാട്രിക്ക്, ട്രാവു കാശ്മീരിനെയും തകർത്തു

Newsroom

ഐലീഗ് രണ്ടാം ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ട്രാവുവിന് വൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ റിയൽ കാശ്മീരിനെ ആണ് ട്രാവു തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ മൊഹമ്മദൻസിനെതിരെ ഹാട്രിക്ക് നേടിയ ബിദ്യാസാഗർ ഒരിക്കൽ കൂടെ ഹാട്രിക്ക് നേടുന്നതാണ് ഇന്ന് കണ്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ട്രാവുവിന്റെ വിജയം. 8, 37, 87 മിനുട്ടുകളിൽ ആയിരുന്നു ബിദ്യാസാഗറിന്റെ ഹാട്രിക്ക്‌.

മികച്ച ഫോമിൽ ഉള്ള ബിദ്യാസാഗറിന് ഇതോടെ ലീഗിൽ 11 ഗോളുകളായി. അവസാന നാലു മത്സരങ്ങളിൽ നിന്ന് മാത്രം 9 ഗോളുകളാണ് യുവതാരം നേടിയത്‌. ഫറൂഖ് ഭട്ടാണ് കാശ്മീഎഇന്റെ സ്കോറർ. വിജയത്തോടെ 12 മത്സരങ്ങളിൽ 22 പോയിന്റുമായി ട്രാവു ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഒന്നാമതുള്ള ചർച്ചിലിന് 25 പോയിന്റാണ്.