രണ്ട് ഗോൾ ലീഡ് കളഞ്ഞ് പഞ്ചാബ് എഫ് സി, അവസാനം സമനില

20210310 181344

ഐ ലീഗിലെ കിരീട പ്രതീക്ഷ ഉണ്ടായിരുന്ന പഞ്ചാബിന് ഒരിക്കൽ കൂടെ വിജയമില്ലാതെ കളി അവസാനിപ്പിക്കേണ്ടി വന്നു. ഇന്ന് മൊഹമ്മദൻസിനെ നേരിട്ട പഞ്ചാബ് എഫ് സി തുടക്കത്തിൽ രണ്ടു ഗോളിന്റെ ലീഡ് എടുത്തതായിരുന്നു. അവിടെ നിന്നാണ് പഞ്ചാബ് കളി കൈവിട്ട് 3-3 എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്. ചെഞ്ചോയുടെ ഇരട്ട ഗോളുകളാണ് പഞ്ചാബിന് ലീഡ് നൽകിയത്.

34ആം മിനുട്ടിലും 46ആം മിനുട്ടിലുമായിരുന്നു ചെഞ്ചോയുടെ ഗോളുകൾ. 59ആം മിനുട്ട് വരെ 2-0ന്റെ ലീഡിൽ പഞ്ചാബ് നിന്നു. പിന്നീടായിരുന്നു തിരിച്ചടി‌‌. 7 മിനുട്ടുകൾക്ക് ഇടയിൽ പിറന്ന മൂന്ന് ഗോളുകൾ മൊഹമദൻസിൻ 3-2 എന്ന സ്കോറിൽ മുന്നിലെത്തിച്ചു. 59ആം മിനുട്ടിൽ ഫൈസൽ മുഹമ്മദൻസിന്റെ ആദ്യ ഗോൾ നേടി. പിന്നാലെ 65ആം മിനുട്ടിൽ മാൻസിയുടെ വക സമനികല ഗോൾ. 66ആം മിനുട്ടിൽ മാലികിന്റെ ഗോൾ മൊഹമ്മദസിന് ലീഡും നൽകി.

അവസാനം 88ആം മിനുട്ടിൽ ജാ നേടിയ ഒരു ഗോളാണ് പഞ്ചാബിന് സമനില എങ്കിലും നൽകിയത്. 12 മത്സരങ്ങളിൽ 19 പോയിന്റുമായി പഞ്ചാബ് ഇപ്പോൾ ലീഗിൽ നാലാമത് നിൽക്കുകയാണ്. 17 പോയിന്റുള്ള മൊഹമ്മദൻസ് ആറാം സ്ഥാനത്തുമാണ്.

Previous articleഅസ്ഗര്‍ അഫ്ഗാന് ശതകം, ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പാളിച്ച തിരുത്തി അഫ്ഗാനിസ്ഥാന്‍
Next articleബിദ്യാസാഗറിന് വീണ്ടും ഹാട്രിക്ക്, ട്രാവു കാശ്മീരിനെയും തകർത്തു