ടി20 ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും മികച്ച കാര്യം ഇതാണ് – ആകാശ് ചോപ്ര

ടി20 ക്രിക്കറ്റിലെ പുതിയ ഓവര്‍ റേറ്റ് നിയമം ഈ ഫോര്‍മാറ്റിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് പറഞ്ഞ് ആകാശ് ചോപ്ര. 17 ഓവറുകള്‍ക്ക് ശേഷം ഒരു ഫീൽഡറെ 30 യാര്‍ഡ് സര്‍ക്കിളിലേക്ക് മാറ്റുക എന്നാണ് മോശം ഓവര്‍ നിരിക്കിന് പിഴയായി ഉള്ള പുതിയ നിയമം.

ഇതിന്‍ പ്രകാരം ഇന്ത്യയ്ക്കും പാക്കിസ്ഥാനും അവസാന ഓവറുകളിൽ ഒരു താരത്തെ സര്‍ക്കിളിനുള്ളിലേക്ക് നീക്കേണ്ടി വന്നു. ഡെത്ത് ഓവറുകളിൽ ഇത് ബൗളിംഗ് ടീമിന് കനത്ത തിരിച്ചടിയാണ് നൽകുക.

Comments are closed.