ഡൂറണ്ട് കപ്പ്, വൻ വിജയവുമായി മുംബൈ സിറ്റി ക്വാർട്ടർ ഉറപ്പിച്ചു

Img 20220829 203305

ഡൂറണ്ട് കപ്പ്: ഇന്ന് മുംബൈ സിറ്റിക്ക് വലിയ വിജയം. ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് മുംബൈ സിറ്റി തോൽപ്പിച്ചത്. മുംബൈ സിറ്റിയുടെ സൂപ്പർ താരങ്ങൾക്ക് എതിരെ പിടിച്ചു നിൽക്കാൻ രാജസ്ഥാൻ യുണൈറ്റഡിന് ആയില്ല.

ഡൂറണ്ട് കപ്പ്

പത്താം മിനുട്ടിലെ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോളോടെ ആണ് മുംബൈ സിറ്റി പ്രഹരം തുടങ്ങിയത്. 18ആം മിനുട്ടിൽ ചാങ്തെ ലീഡ് ഇരട്ടിയാക്കി. 36ആം മിനുട്ടിൽ മെഹ്താബിന്റെ ഗോൾ കൂടെ വന്നതോടെ മുംബൈ സിറ്റി ആദ്യ പകുതി 3-0 എന്ന നിലയിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ അഹ്മദ് ജഹുവും വിക്രം പ്രതാപ് സിംഗും കൂടെ ഗോൾ നേടിയതോടെ മുംബൈ സിറ്റി വിജയം ഉറപ്പിച്ചു. നികും ആണ് രാജസ്ഥാന്റെ ആശ്വാസ ഗോൾ നേടിയത്.