സെമിയിലെത്തിയ രീതിയില്‍ ടീമിനെക്കുറിച്ച് ഏറെ അഭിമാനം തോന്നുന്നു, താന്‍ ഇതുവരെ അംഗമായതില്‍ ഏറ്റവും മികച്ച ടീം ഇത്

മികച്ച ക്രിക്കറ്റ് കളിയ്ക്കുകയായിരുന്നു ലക്ഷ്യമെന്നും ഈ സ്കോര്‍ ലൈനില്‍ സെമിയിലേക്ക് യോഗ്യത നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയാണ് ടീം ഇവിടെ വരെ എത്തിയതെന്നും ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. താന്‍ ഇതുവരെ അംഗമായതില്‍ ഏറ്റവും മികച്ച ടീമാണിതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കുന്നത് എന്നും അഭിമാനമാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ഏറ്റവും സന്തുലിതമായ ടീമാണ് തങ്ങളുടെതേന്ന് കരുതുന്നുവെന്നും പിച്ചിന്റെ മറ്റ് സാഹചര്യങ്ങളെയും വിലയിരുത്തി ഏറ്റവും സന്തുലിതമായ ടീമിനെയാണ് തങ്ങള്‍ ഇറക്കാറെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. ഈ സന്തുലിതാവസ്ഥ ടീമിനെ ആദ്യം ബാറ്റ് ചെയ്താലും ബോള്‍ ചെയ്താലും വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Previous articleഇംഗ്ലീഷ് യുവതാരത്തെ സ്വന്തമാക്കി ബാഴ്സലോണ
Next articleമെസ്സിയുടേത് സീനിയർ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ്പ് കാർഡ്