മെസ്സിയുടേത് സീനിയർ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ്പ് കാർഡ്

കോപ്പ അമേരിക്കയിലെ ഇന്നലെ നടന്ന മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അർജന്റീന നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തോൽപ്പിച്ചിരുന്നു. ഡിബാല, അഗ്യൂറോ എന്നിവർ നേടിയ ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. റഫറിയിൽ നിന്നും നിരവധി വിവാദപരമായ തീരുമാനങ്ങൾ പിറന്ന മത്സരത്തിൽ ലയണൽ മെസ്സിയടക്കം രണ്ടു പേര് ചുവപ്പ് കാർഡ് കണ്ടു പുറത്തായിരുന്നു.

മല്സരത്തിട്നെ 37ആം മിനിറ്റിൽ ചിലിയുടെ ഗാരി മെഡലിനോടൊപ്പം വാക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെട്ടതിനാണ് റഫറി മെസ്സിക്കും ഗാരി മെഡലിനും ചുവപ്പ് കാർഡ് നൽകിയത്. ലയണൽ മെസ്സിയുടെ സീനിയർ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ് കാർഡാണിത്. 2005ൽ തന്റെ അർജന്റീനയിലെ അരങ്ങേറ്റ മത്സരത്തിൽ ഹങ്കറിക്കെതിർ കളത്തിൽ ഇറങ്ങി രണ്ടാം മിനിറ്റിൽ തന്നെ ചുവപ്പ് കാർഡ് വാങ്ങിയതായിരുന്നു മെസ്സിയുടെ ഇതിന് മുൻപുള്ള ഏക ചുവപ്പ് കാർഡ്. ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ മെസ്സി ഇതുവരെ ഒരു ചുവപ്പ് കാർഡും നേടിയിട്ടില്ല.

Previous articleസെമിയിലെത്തിയ രീതിയില്‍ ടീമിനെക്കുറിച്ച് ഏറെ അഭിമാനം തോന്നുന്നു, താന്‍ ഇതുവരെ അംഗമായതില്‍ ഏറ്റവും മികച്ച ടീം ഇത്
Next articleഏകദിന കരിയറുകള്‍ അവസാനിപ്പിച്ച് ഇമ്രാന്‍ താഹിറും ജെപി ഡുമിനിയും