ഇംഗ്ലീഷ് യുവതാരത്തെ സ്വന്തമാക്കി ബാഴ്സലോണ

ഇംഗ്ലീഷ് യുവതാരം ലൂയി ബാരിയെ ബാഴ്സലോണ സ്വന്തമാക്കി. 16കാരനായ സ്ട്രൈക്കർ ചാമ്പ്യൻഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോമിന്റെ താരമായിരുന്നു. വലിയ ഭാവി പ്രവചിക്കപ്പെടുന്ന ബാരിക്ക് വേണ്ടി മറ്റു പല ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു. താരത്തെ നിലനിർത്താനായി വെസ്റ്റ് ബ്രോം പ്രൊഫഷണൽ കരാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബാരി അത് നിരസിച്ചു.

പി എസ് ജി ആയിരുന്നു വളരെ കാലമായി താരത്തിന് പിറകിൽ ഉണ്ടായിരുന്നത്. പി എസ് ജിയിലേക്ക് ആകും ബാരി പോവുക എന്നാണ് ഫുട്ബോൾ ലോകം കരുതിയതും. എന്നാൽ അവസാന നിമിഷം ബാഴ്സലോണ ഓഫറുമായി എത്തിയപ്പോൾ താരത്തിന്റെ മനവും മാറി. പി എസ് ജിയെ തഴഞ്ഞ് താരം ബാഴ്സലോണ തിരഞ്ഞെടുക്കുകയായിരുന്നു. സ്ട്രൈക്കറായ ബാരി ഇംഗ്ലണ്ടിന്റെ ഭാവി വാദ്ഗാനമാണ്.

Previous articleഅഞ്ച് ശതകങ്ങളെക്കുറിച്ച് താന്‍ ചിന്തിച്ചതേയില്ല, എത്ര വലിയ ഇന്നിംഗ്സ് കളിച്ചാലും അടുത്ത ദിവസം ആദ്യം മുതലെ തുടങ്ങണമെന്നത് താന്‍ എപ്പോളും മനസ്സിലോര്‍ക്കും
Next articleസെമിയിലെത്തിയ രീതിയില്‍ ടീമിനെക്കുറിച്ച് ഏറെ അഭിമാനം തോന്നുന്നു, താന്‍ ഇതുവരെ അംഗമായതില്‍ ഏറ്റവും മികച്ച ടീം ഇത്