ഒരു സംശയവുമില്ല, ബാലൺ ഡി ഓർ ബെൻസേമ നേടുമെന്ന് മെസ്സി

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസേമ തന്നെ നേടുമെന്ന് 7 തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സി. ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ബെൻസേമ അർഹിക്കുന്നുണ്ടെന്നും മെസ്സി പറഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ നോക്ഔട്ട് ഘട്ടം മുതൽ ബെൻസേമ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അത്കൊണ്ട് ഇത്തവണത്തെ ബാലൺ ഡി ഓർ ബെൻസേമ അർഹിക്കുന്നുണ്ടെന്നും മെസ്സി പറഞ്ഞു.

ഈ സീസണിൽ മികച്ച ഫോമിലുള്ള ബെൻസേമ റയൽ മാഡ്രിഡിന് ലാ ലീഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടികൊടുത്തിരുന്നു. കൂടാതെ ഈ സീസണിൽ 44 ഗോളുകളും 15 അസിസ്റ്റുകളും ബെൻസേമ സ്വന്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 17നാവും ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്ക്കാരം പ്രഖ്യാപിക്കുക.