വീണ്ടും ലിയോണ് ഗോൾ, ബെംഗളൂരു എഫ് സി സെമി ഫൈനലിൽ

Img 20210915 163015
Credit: Twitter

ഡ്യൂറണ്ട് കപ്പിൽ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ആർമി ഗ്രീനിനെ ആണ് ബെംഗളൂരു എഫ് സി പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. മലയാളി താരം ലിയോൺ അഗസ്റ്റിൻ ഇന്നും ബെംഗളൂരു എഫ് സിക്കായി ഗോളുമായി തിളങ്ങി. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ബെംഗളൂരുവിന്റെ ഗംഭീര പ്രകടനം.

ഒമ്പതാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ആർമിയുടെ ആദ്യ ഗോൾ. ലാലംവിക പെനാൾട്ടി വലയിൽ എത്തിച്ചു. പിന്നീട് 20ആം മിനുട്ടിൽ മുയിറങ്ങിന്റെ ഗോളാണ് സമനില നേടിക്കൊടുത്തത്. അതിനു ശേഷം 46ആം മിനുട്ടിൽ ലിയോൺ അഗസ്റ്റിൻ ബെംഗളൂരുവിനെ മുന്നിൽ എത്തിച്ചു. താരത്തിന്റെ ടൂർണമെന്റിലെ മൂന്നാം ഗോളാണിത്. 74ആം മിനുട്ടിൽ ബൂട്ടിയ ബെംഗളൂരിവിന്റെ സ്കോർ 3-1 എന്നാക്കി. അവസാന നിമിഷം വിപിൻ ഒരു ഗോൾ ആർമിക്കായി മടക്കി എങ്കിലും വിജയം തടയാൻ ആയില്ല. സെമി ഫൈനലിൽ ഗോവയെ ആകും ബെംഗളൂരു നേരിടുക.

Previous articleഅബു ദാബിയിൽ ടോസ് നേടി സഞ്ജു സാംസൺ, ബൗളിംഗ് തിരഞ്ഞെടുത്തു
Next articleമാഞ്ചസ്റ്ററിൽ ഉപേക്ഷിക്കപ്പെട്ട ടെസ്റ്റിന് പകരം 2022ൽ ഇന്ത്യ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് കളിക്കും