ബയേൺ മ്യൂണിക്ക് മാർക് റോക്കയെ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കി. 14 മില്യൺ യൂറോയ്ക്ക് ആണ് താരത്തെ ബയേണിൽ നിന്ന് ലീഡ്സ് സ്വന്തമാക്കിയത്. ഇതിൽ 12 മില്യൺ യൂറോ ട്രാൻസ്ഫർ തുകയും 2 മില്യൺ ആഡ്-ഓണും ആണ്. കഴിഞ്ഞ രണ്ട് വർഷമായി ബയേണൊപ്പം ഉണ്ടെങ്കിലും ഒട്ടും അവസരം റോകയ്ക്ക് ലഭിച്ചിരുന്നില്ല.
റോക ലീഡ്സിൽ നാലു വർഷത്തെ കരാർ ആകും ഒപ്പുവെച്ചത്. ഇന്ന് ലീഡ്സ് ഔദ്യോഗികമായി ട്രാൻസ്ഫർ പ്രഖ്യാപിച്ചു. റിലഗേഷനിൽ നിന്ന് രക്ഷപ്പെട്ട ലീഡ്സ് അടുത്ത സീസണിൽ മികച്ച ടീമിനെ തന്നെ പ്രീമിയർ ലീഗിൽ അണി നിരത്താൻ ആണ് ആഗ്രഹിക്കുന്നത്. 25കാരനായ താരം മുമ്പ് എസ്പാൻയോളിനായും കളിച്ചിരുന്നു.