ലോകത്തെ മികച്ച യുവതാരം ആയി ഗവി

Gavi 541

ഒരിക്കൽ കൂടെ ഒരു ബാഴ്സലോണ താരം മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി സ്വന്തമാക്കി.ഗവി ആണ് മികച്ച അണ്ടർ 21 താരത്തിനു ലഭിക്കുന്ന കോപ ട്രോഫി സ്വന്തമാക്കിയത്. ഇന്ന് ബാലൻ ഡി ഓർ അടക്കമുള്ള പുരസ്കാരം സമ്മാനിക്കുന്ന ഫ്രാൻസ് ഫുട്ബോളിന്റെ ചടങ്ങി ആയിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സീസണിൽ ബാഴ്സലോണയുടെ പെഡ്രി ആയിരുന്നു ഈ പുരസ്കാരം നേടിയത്.

20221018 002904

ഈ പുരസ്കാരം ലഭിച്ചതിൽ അഭിമാനം ഉണ്ട് എന്നും ഇതിനായി സഹായിച്ച ബാഴ്സലോണ ക്ലബിനും തന്റെ സഹതാരങ്ങൾക്കും നന്ദി പറയുന്നു എന്നും ഗവി പുരസ്കാരം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

ആറു വർഷം മുമ്പ് ബെറ്റിസിൽ നിന്നാണ് ബാഴ്സലോണ ഗവിയെ തങ്ങളുടെ അക്കാദമിയിലേക്ക് എത്തിച്ചത്. 18കാരനായ താരം ഇപ്പോൾ സ്പാനിഷ് ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യം ആണ്