ബാഴ്‌സയിൽ തുടരാൻ ഡെംബലെ, ഔദ്യോഗിക പ്രഖ്യാപനം ആയി

Picsart 22 07 14 15 59 01 856

ഒടുവിൽ അത് സംഭവിച്ചു. രണ്ടാഴ്ചയോളം ഔദ്യോഗികമായി തന്നെ ഫ്രീ ഏജന്റ് ആയിരുന്ന ഡെമ്പലെയെ വീണ്ടും ടീമിൽ എത്തിച്ചതയുള്ള ബാഴ്‌സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി.ടീം മുൻപോട്ടു വെച്ച അവസാനത്തെ കരാർ താരം അംഗീകരിച്ചിരുന്നെങ്കിലും ബാക്കി നടപടികൾ പൂർത്തിയക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഭാഗത്തു നിന്നുമുള്ള പ്രഖ്യാപനം വൈകുകയായിരുന്നു.രണ്ടു വർഷത്തെക്ക് കൂടിയാണ് ഡെമ്പലെ ടീമിൽ തുടരുക.ഡിസംബർ മുതൽ ബാഴ്‌സ മുന്നോട്ടു വെച്ച കരാറുകൾ എല്ലാം തള്ളിയിരുന്ന ഡെമ്പലെ ഇപ്പൊൾ കുറഞ്ഞ സാലറിയിലും ടീമിൽ തന്നെ തുടരാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

ആറു മാസത്തോളം താരത്തിന് മുൻപിൽ വെച്ച കരാറുകൾ എല്ലാം തള്ളിയ ഡെമ്പലെയുടെ ചെയ്തികൾ ടീം മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചിരുന്നെങ്കിലും കോച്ച് സാവിയുടെ പ്രത്യേക പരിഗണനയാണ് താരത്തെ തുടർന്നും ടീമിൽ നിലനിർത്താനുള്ള തീരുമാനത്തിലേക്ക് മാനേജ്‌മെന്റിനെ എത്തിച്ചത്.ആദ്യം ബാഴ്‌സ താരത്തിന് മുന്നോട്ടു വെച്ചത്തിൽ നിന്നും 40% കുറവ് സാലറിയോടെയാണ് പുതിയ കരാർ.എന്നാൽ പ്രകടന മികവ് അനുസരിച്ചുള്ള തുക ഗണ്യമായി ഉൾപ്പെടുത്തിയിട്ടും ഉണ്ട്.പ്രകടന മികവ് അനുസരിച്ചുള്ള ബോണസ് അടക്കം പത്ത് മില്യൺ യൂറോ ഒരു വർഷം താരത്തിന് നേടി എടുക്കാൻ ആവും.

റാഫിഞ്ഞക്ക് പിറകെ ഡെമ്പലെ കൂടി എത്തുന്നത് ബാഴ്‌സയുടെ ആക്രമണ നിരയുടെ മൂർച്ച കൂട്ടും.അമേരിക്കയിൽ പ്രീസീസണിന് തിരിക്കുന്ന ടീമിന്റെ കൂടെ ഡെമ്പലേയും ഉണ്ടാവും