ബാല്‍ക്ക് ലെജന്‍ഡ്സ് ചാമ്പ്യന്മാര്‍

- Advertisement -

പ്രഥമ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ ജേതാക്കളായി ബാല്‍ക്ക് ലെജന്‍ഡ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ കാബുള്‍ സ്വാനനെതിരെ 4 വിക്കറ്റ് വിജയമാണ് ബാല്‍ക്ക് സ്വന്തമാക്കിയത്. കൈസ് അഹമ്മദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാബുള്‍ നായകന്‍ റഷീദ് ഖാന്‍ പരമ്പരയിലെ താരമായി. ആദ്യം ബാറ്റ് ചെയ്ത കാബുള്‍ 132/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ബാല്‍ക്ക് 18.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കി.

ഫൈനലിനൊത്ത പ്രകടനം പുറത്തെടുക്കുവാന്‍ കാബുളിനു സാധിക്കാതെ പോയത് മത്സരത്തിന്റെ രസം കളഞ്ഞു. 19 പന്തില്‍ 32 റണ്‍സ് നേടിയ ജാവേദ് അഹമ്മദിയാണ് കാബുള്‍ നിരയില്‍ തിളങ്ങിയത്. കൈസ് അഹമ്മദ് 5 വിക്കറ്റ് നേടി. 4 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരത്തിന്റെ ഈ വിക്കറ്റ് വേട്ട.

ക്രിസ് ഗെയിലും രവി ബൊപ്പാരയുമാണ് ബാല്‍ക്കിനു വിജയമൊരുക്കി കൊടുത്തത്. 34 പന്തില്‍ 56 റണ്‍സ് നേടിയ ഗെയിലും കൂട്ടായി രവി ബൊപ്പാര 32 റണ്‍സ് നേടി പുറത്താകാതെ നിന്നു. 37/3 എന്ന നിലയിലേക്ക് വീണ ടീമിനെ ഗെയില്‍-ബൊപ്പാര കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. കാബുളിനായി വെയിന്‍ പാര്‍ണെല്‍ 3 വിക്കറ്റ് വീഴ്ത്തി.

Advertisement