നാണക്കേടിൽ നിന്ന് രക്ഷിച്ച് സ്റ്റോക്ക്സും ബൈര്‍സ്റ്റോയും

36/4 എന്ന നിലയിലേക്ക് ലഞ്ചിന്റെ സമയത്ത് വീണ ഇംഗ്ലണ്ടിന്റെ കൈപിടിച്ചുയര്‍ത്തി ബെന്‍ സ്റ്റോക്സും ജോണി ബൈര്‍സ്റ്റോയും. ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഒരു സെഷന്‍ പിടിച്ച് നിന്നപ്പോള്‍ ചായയ്ക്ക് പോകുമ്പോള്‍ ഇംഗ്ലണ്ട് 135/4 എന്ന നിലയിലാണ്.

99 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്. ബെന്‍ സ്റ്റോക്സ് 52 റൺസ് നേടിയപ്പോള്‍ ജോണി ബൈര്‍സ്റ്റോ 45 റൺസ് നേടി നില്‍ക്കുകയാണ്. ഓസ്ട്രേലിയയുടെ സ്കോര്‍ മറികടക്കുവാന്‍ ഇംഗ്ലണ്ട് ഇനിയും 281 റൺസ് കൂടി നേടേണ്ടതുണ്ട്.