മുംബൈയുടെ നടുവൊടിച്ച് അക്സര്‍ പട്ടേലും അവേശ് ഖാനും

Sports Correspondent

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നേടാനായത് 129 റൺസ് മാത്രം. അക്സര്‍ പട്ടേലും അവേശ് ഖാനും നിര്‍ണ്ണായകമായ വിക്കറ്റുകളുമായി കസറിയപ്പോള്‍ മുംബൈയുടെ ഇന്നിംഗ്സിന് ഒരു ഘട്ടത്തിലും താളം കണ്ടെത്താനായില്ല. 33 റൺസ് കണ്ടെത്തിയ സൂര്യകുമാര്‍ യാദവ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

അവേശ് ഖാന്‍ രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ(17), നഥാന്‍ കോള്‍ട്ടര്‍ നൈൽ എന്നിവരുടെ വിക്കറ്റ് വെറും 15 റൺസ് വിട്ട് നല്‍കി നേടിയപ്പോള്‍ അക്സര്‍ പട്ടേൽ ക്വിന്റൺ ഡി കോക്ക്(19), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി(15) എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി.

Aveshdelhicapitals

8 വിക്കറ്റ് നഷ്ടപ്പെട്ടാണ് ഈ സ്കോറിലേക്ക് മുംബൈ എത്തിയത്. ക്രുണാൽ പാണ്ഡ്യ പുറത്താകാതെ 13 റൺസ് നേടിയപ്പോള്‍ 4 പന്തിൽ 11 റൺസ് നേടി ജയന്ത് യാദവും അവസാനം പൊരുതി നോക്കി.