“ലീഗ് വളരാൻ സൂപ്പർ താരങ്ങൾ ആവശ്യമില്ല, പ്രീമിയർ ലീഗ് വളർന്നത് നോക്കു” തെബാസ്

ലാലിഗയ്ക്ക് മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരെ ഒക്കെ അവസാന വർഷങ്ങളിൽ നഷ്ടപ്പെട്ടു എങ്കിലും അതിൽ ആശങ്ക ഇല്ല എന്ന് ലാലിഗ പ്രസിഡന്റ് തെബാസ്. സൂപ്പർ താരങ്ങൾ ലീഗിന് അത്യാവശ്യമല്ല എന്നും ലീഗ് വളരുമ്പോൾ പുതിയ താരങ്ങൾ ഉണ്ടാകും എന്നും തെബാസ് പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പത്ത് വർഷങ്ങളോളം ബാലൻ ഡി ഓർ നേടാതെ കഴിഞ്ഞു പോയി. പക്ഷെ ആ സമയത്തായിരുന്നു പ്രീമിയർ ലീഗ് ഏറ്റവും വളർന്നത്. തെബാസ് പറഞ്ഞു.

ഹാളണ്ടിനെയും എമ്പപ്പെയെയും പോലുള്ള താരങ്ങൾ ലീഗിൽ ഉണ്ടാകണം എന്ന് വാശിപിടിക്കാൻ ഇപ്പോൾ ആവില്ല എന്നും ലലിഗ പ്രസിഡന്റ് പറഞ്ഞു. ഇത്തവണ ലാലിഗ ആർക്കും വിജയിക്കാൻ ആകുന്ന ലീഗ് ആണെന്നും അതാണ് വേണ്ടത് എന്നും ലാലിഗ പ്രസിഡന്റ് പറയുന്നു‌