ഷഹജാസ് തെക്കൻ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു, ഗോകുലത്തിലേക്ക് അടുക്കുന്നു

Img 20211002 160057

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം ക്യാപ്റ്റൻ ആയിരുന്ന ഷഹജാസ് തെക്കൻ ക്ലബ് വിട്ടു. താരം ഐ ലീഗ് ക്ലബായ ഗോകുലം കേരളയുമായി ഉടൻ കരാർ ഒപ്പുവെക്കും എന്നാണ് സൂചനകൾ. അവസാന മൂന്ന് സീസണായി കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനൊപ്പം ഷഹജാസ് ഉണ്ടായിരുന്നു. അടുത്തിടെ പ്രീസീസൺ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിനൊപ്പവും ഷഹജാസ് ഉണ്ടായിരുന്നു.

ബസേലിയസ് കോളേജിനായി നടത്തിയ പ്രകടനങ്ങൾ ആണ് ഷഹജാസ് തെക്കനെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്. സെക്കൻഡ് ഡിവിഷൻ മത്സരങ്ങളിലും കേരള പ്രീമിയർ ലീഗിലും ഷഹജാസ് മുമ്പ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിട്ടുണ്ട്. മലപ്പുറം അങ്ങാടിപുറം സ്വദേശിയാണ് ഷഹജാസ്. എം എസ് പിയിലൂടെ ആണ് ഷഹജാസ് വളർന്നു വന്നത്.

Previous articleഅഞ്ച് വിക്കറ്റ് ജയം, രണ്ടാം വിജയം സ്വന്തമാക്കി കേരള വനിതകള്‍
Next articleമുംബൈയുടെ നടുവൊടിച്ച് അക്സര്‍ പട്ടേലും അവേശ് ഖാനും