ഷൂട്ടിംഗിൽ സ്വര്‍ണ്ണം, പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടുന്ന ആദ്യ വനിത താരമായി ആവണി

Sports Correspondent

ഇന്ത്യയുടെ ആവണി ലേഖാരയ്ക്ക് സ്വര്‍ണ്ണം. ഷൂട്ടിംഗിലെ SH1 വിഭാഗത്തിലുള്ള 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ലോക റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യയുടെ ആവണി ലേഖാര സ്വര്‍ണ്ണം നേടിയത്. ആവണി ഇന്ത്യയ്ക്കായി പാരാലിമ്പിക്സിൽ സ്വര്‍ണ്ണം നേടുന്ന ആദ്യ വനിത താരം കൂടിയായി ഈ നേട്ടത്തോടെ.

ടോക്കിയോയിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡലാണ് ഇത്.