രണ്ടാം ടി20യിലും ഓസ്ട്രേലിയയ്ക്ക് വിജയം

Ausnz

ആദ്യ ടി20യില്‍ 17 റണ്‍സ് വിജയം നേടിയ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് രണ്ടാം മത്സരത്തിലും വിജയം. ഇന്ന് ന്യൂസിലാണ്ടിനെതിരെ 8 വിക്കറ്റ് വിജയമാണ് താരം നേടിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ 128 റണ്‍സിന് 19.2 ഓവറില്‍ പുറത്താക്കിയ ഓസ്ട്രേലിയ 16.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്.

അലൈസ ഹീലി(33), ബെത്ത് മൂണി(24), മെഗ് ലാന്നിംഗ്(26*), റേച്ചല്‍ ഹെയ്‍ന്‍സ്(40*) എന്നിവരാണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനായി ആമി സാറ്റെര്‍ത്വൈറ്റ് മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. 30 റണ്‍സ് നേടിയ താരവും സൂസി ബെയ്റ്റ്സും(22) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ക്രീസിലുള്ളപ്പോള്‍ മാത്രമാണ് ന്യൂസിലാണ്ടിന് പ്രതീക്ഷയുണ്ടായിരുന്നത്.

ഓസ്ട്രേലിയയ്ക്കായി ജോര്‍ജ്ജിയ വെയര്‍ഹാമും ഡെലീസ കിമ്മിന്‍സും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സോഫി മോളിനെക്സ് 2 വിക്കറ്റ് നേടി.

Previous articleതോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുന്നു: ഡേവിഡ് വാർണർ
Next articleമഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് മറികടന്ന് അലൈസ ഹീലി