മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് മറികടന്ന് അലൈസ ഹീലി

- Advertisement -

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് മറികടന്ന് ഓസ്‌ട്രേലിയൻ വനിതാ വിക്കറ്റ് കീപ്പർ അലൈസ ഹീലി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആളുകളെ പുറത്താക്കിയ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡാണ് അലൈസ ഹീലി മറികടന്നത്. കഴിഞ്ഞ ദിവസം ന്യൂസിലാൻഡ് വനിതകൾക്കെതിരായ മത്സരത്തിലാണ് ധോണിയുടെ 91 പുറത്താക്കലുകൾ എന്ന റെക്കോർഡ് അലൈസ മറികടന്നത്.

57 ക്യാച്ചുകളും 34 സ്റ്റമ്പിങ്ങുകളുമായാണ് ധോണി 91 ആളുകളെ പുറത്താക്കിയത്. 98 മത്സരങ്ങളിൽ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. അതെ സമയം ഹീലി 114 ടി20 മത്സരങ്ങളിൽ നിന്നാണ് ധോണിയുടെ ഈ നേട്ടം മറികടന്നത്. ഇതിൽ 42 ക്യാച്ചുകളും 50 സ്റ്റമ്പിങ്ങുകളുമാണ് ഉൾപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Advertisement