യു.എസ് ഓപ്പൺ ഫൈനലിലെ തോൽവിക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ജയവുമായി ജ്യോക്കോവിച്ച്

20211103 041955

ഒരു ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് തിരിച്ചു വന്നു നൊവാക് ജ്യോക്കോവിച്ച്. കഴിഞ്ഞ യു.എസ് ഓപ്പൺ ഫൈനലിലെ തോൽവിക്ക് ശേഷം കളിയിൽ നിന്നു ചെറിയ ഇടവേള എടുത്ത ജ്യോക്കോവിച്ച് എ.ടി.പി ടൂറിൽ പാരീസ് മാസ്റ്റേഴ്സിലെ തന്റെ ആദ്യ മത്സരത്തിൽ അനായാസം ജയം കണ്ടു. ഇന്നലെ ഡബിൾസിലും ഇറങ്ങിയ ജ്യോക്കോവിച്ച് ഹംഗേറിയൻ താരം മാർട്ടൻ ഫുച്കോവിചിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്.

ആദ്യ സെറ്റ് 6-2 നു അനായാസം നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റ് 6-3 നു നേടിയ ഒന്നാം സീഡ് ആയ ജ്യോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും ലഭിച്ച 11 അവസരങ്ങളിൽ 4 ബ്രൈക്ക് കണ്ടത്താൻ ആയ ജ്യോക്കോവിച്ച് ജയം കുറിക്കുക ആയിരുന്നു. ലോക ഒന്നാം നമ്പർ ആയി വർഷം അവസാനിക്കാനും എ.ടി.പി മാസ്റ്റേഴ്സിൽ ജയം കാണാനും ഒരുങ്ങുന്ന സെർബിയൻ താരത്തിന് ഇത് നല്ല തുടക്കം തന്നെയാണ്.

Previous articleയങ് ബോയ്‌സിന് മേൽ നിർണായക ജയവുമായി വിയ്യറയൽ
Next article100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ, 81 ഗോളുകൾ!!! ലെവൻഡോസ്കിക്ക് സമം ലെവൻഡോസ്കി മാത്രം!