8 വർഷങ്ങൾക്ക് ശേഷം എ സി മിലാൻ ചാമ്പ്യൻസ് ലീഗിൽ ഒരു ഹോം മത്സരത്തിന് ഇറങ്ങിയ ഇന്ന് അവർ പരാജയത്തോടെ കളം വിട്ടു. ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ട മിലാൻ ഒന്നിനെതിരെ രണ്ടു ഗോളിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ 60 മിനുട്ടോളം 10 പേരുമായി കളിച്ച മിലാൻ അവസാന അറു മിനുട്ടിലാണ് കളി കൈവിട്ടത്.
ഇന്ന് മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ലിയോ ആണ് മിലാന് ലീഡ് നൽകിയത്. ബ്രാഹിം ഡിയസിന്റെ മികച്ച വർക്കിന് ഒടുവിൽ ആയിരുന്നു ആ ഗോൾ പിറന്നത്.ആ ഗോളിന് തൊട്ടു പിന്നാലെ 29ആം മിനുട്ടിൽ കെസ്സി ആണ് ചുവപ്പ് കാർഡ് വാങ്ങിയത്. 29 മിനുട്ടിനുള്ള രണ്ട് മഞ്ഞ കാർഡുകളാണ് കെസ്സി വാങ്ങിയത്. ഇതിനു ശേഷം പൂർണ്ണമായും ഡിഫൻസിലേക്ക് മാറേണ്ടി വന്നു എങ്കിലും മിലാൻ പതറിയില്ലം അത്ലറ്റിക്കോ മാഡ്രിഡിനെ ഒരു നല്ല നീക്കം നടത്താൻ വരെ അവർ അനുവദിച്ചില്ല. ഒരു ഷോട്ട് പോലും ആദ്യ 80 മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിന് ടാർഗറ്റിലേക്ക് അടിക്കാൻ ഇന്നായില്ല.
അതിനു ശേഷമാണ് ഗ്രീസ്മൻ രക്ഷകനായി എത്തിയത്. 84ആം മിനുട്ടിൽ ഗ്രീസ്മൻ അത്ലറ്റിക്കോക്ക് സമനില നൽകി. പിന്നാലെ അവസാന മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന് വിജയവും നൽകി. ജയത്തോടെ അത്ലറ്റിക്കോയ്ക്ക് 4 പോയിന്റായി. മിലാൻ രണ്ട് പരാജയവുമായി അവസാന സ്ഥാനത്ത് നിൽക്കുകയാണ്.