ലെയ്പ്സിഗിനെ വീഴ്ത്തി ക്ലബ്ബ് ബ്രൂഷെ

Img 20210929 022633

ചാമ്പ്യൻസ് ലീഗിൽ ജയവുമായി ക്ലബ്ബ് ബ്രൂഷെ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജർമ്മൻ ക്ലബ്ബായ ലെയ്പ്സിഗിനെ ബെൽജിയൻ ക്ലബ്ബ് പരാജയപ്പെടുത്തിയത്. ക്ലബ്ബ് ബ്രൂഷെക്ക് വേണ്ടി വനാകെനും റിറ്റ്സും ഗോളടിച്ചപ്പോൾ ലെപ്സിഗിന് വേണ്ടി ക്രിസ്റ്റഫർ അലൻ ങ്കുകുവാണ് ഗോളടിച്ചത്. പിഎസ്ജിയെ സമനിലയിൽ കുരുക്കിയ ക്ലബ്ബ് ബ്രൂഷെ ലെയ്പ്സിഗിനേയും കീഴടക്കി.

ഹെർത്ത ബെർലിനെതിരെ 6ഗോളിന്റെ വമ്പൻ ജയവുമായി റെഡ് ബുൾ അറീനയിൽ ഇറങ്ങിയ ലെയ്പ്സിഗിന് പക്ഷേ ക്ലബ്ബ് ബ്രൂഷെക്ക് മുന്നിൽ പിഴച്ചു. ഈ ജയത്തോട് കൂടി തുടർച്ചയായ 13ആം മത്സരത്തിലെ അപരാജിതക്കുതിപ്പാണ് ക്ലബ്ബ് ബ്രൂഷെ നടത്തുന്നത്. ഗ്രൂപ്പ് എയിൽ ഒരു പോയന്റ് പോലും നേടാനാകാതെ അവസാന സ്ഥാനത്താണ് ആർബി ലെയ്പ്സിഗ്.

Previous articleപോർച്ചുഗൽ ഹോം ആക്കി ലിവർപൂൾ, ഗോൾ പൂരം!!
Next articleഅത്ലറ്റിക്കോയെ കൈപിടിച്ച് ഉയർത്തി ഗ്രീസ്മൻ, പത്തു പേരുമായി പൊരുതിയ മിലാൻ അവസാനം കളി കൈവിട്ടു