സ്പോർട്ടിംഗിനെ വീഴ്ത്തി ബൊറുസിയ ഡോർട്ട്മുണ്ട്

Img 20210929 Wa0007

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബൊറുസിയ ഡോർട്ട്മുണ്ട് സ്പോർട്ടിംഗ് ലിസ്ബണിനെ പരാജയപ്പെടുത്തിയത്. ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി ഡോന്യെൽ മലെൻ വിജയ ഗോൾ നേടി. കളിയുടെ 37 ആം മിനുട്ടിലായിരുന്നു മലെന്റെ ഗോൾ പിറക്കുന്നത്‌. ജൂഡ് ബെല്ലിംഗ്ഹാമാണ് മലെന്റെ ഗോളിന് വഴിയൊരുക്കിയത്. ജേഡൻ സാഞ്ചോക്ക് പകരക്കാരനായി ഡോർട്ട്മുണ്ടിലെത്തി ഗോളടിക്കുന്നില്ലെന്ന്‌ പറയുന്ന വിമർശകരുടെ വായടപ്പിക്കാനും ചാമ്പ്യൻസ് ലീഗ് ഗോളിലൂടെ മലെനായി.

സൂപ്പർ താരങ്ങളായ ജിയോ റെയ്നയും എർലിംഗ് ഹാളണ്ടുമില്ലാതെയാണ് ബൊറുസിയ ഡോർട്ട്മുണ്ട് ഈ സീസണിലെ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി ഇറങ്ങിയത്. മഹ്മൂദ് ദാഹൗദ് ആറാം മിനുട്ടിൽ പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തു. എങ്കിലും സിഗ്നൽ ഇടൂന പാർക്കിൽ എത്തിയ 25,000 കാണികൾക്ക് മുന്നിൽ ബൊറുസിയ ഡോർട്ട്മുണ്ട് സ്പോർട്ടിംഗ് ലിബ്സണിനെ കീഴടക്കുക തന്നെ ചെയ്തു. ഓഫ് സൈട് പലതവണ വില്ലനായത് ബൊറുസിയ ഡോർട്ട്മുണ്ടിന് എതിരെയായിരുന്നു. ഗ്രൂപ്പ് സിയിൽ തുടർച്ചയായ രണ്ടാം ജയത്തോട് കൂടി പോയന്റ് അടുത്ത മത്സരത്തിലെ എതിരാളികളായ അയാക്സിനൊപ്പമെത്തി ബൊറുസിയ ഡോർട്ട്മുണ്ട്.

Previous articleഅത്ലറ്റിക്കോയെ കൈപിടിച്ച് ഉയർത്തി ഗ്രീസ്മൻ, പത്തു പേരുമായി പൊരുതിയ മിലാൻ അവസാനം കളി കൈവിട്ടു
Next articleവിജയം വേണം, യൂറോപ്പ പരാജയത്തിന്റെ ഓർമ്മയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിയ്യറയലിന് എതിരെ