രണ്ട് പരാജയങ്ങൾക്ക് ശേഷം റോമ വിജയ വഴിയിൽ

20220913 023715

അങ്ങനെ രണ്ട് ദയനീയ പരാജയങ്ങൾക്ക് ശേഷം റോമ വിജയ വഴിയിൽ എത്തി. ഇന്ന് എവേ മത്സരത്തിൽ എമ്പോളിയെ നേരിട്ട റോമ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് പതിനേഴാം മിനുട്ടിൽ ഡിബാലയുടെ ഗോളിലൂടെ ആയിരുന്നു റോമ ലീഡ് എടുത്തത്. ഈ ഗോളിന് 43ആം മിനുട്ടിൽ ബാൻഡിനെല്ലിയുടെ ഗോളിൽ എമ്പോളി സമനില നേടി.

20220913 023719

രണ്ടാം പകുതിയിൽ വീണ്ടും ഡിബാല റോമയുടെ രക്ഷയക്ക് എത്തി. ഡിബാലയുടെ അസിസ്റ്റിൽ നിന്ന് ടാമി അബ്രഹാം റോമക്ക് വീണ്ടും ലീഡ് നൽകി‌. ഇതിനു ശേഷം റോമക്ക് മൂന്നാം ഗോൾ നേടാൻ അവസരം കിട്ടി. എന്നാൽ 77ആം മിനുട്ടിലെ പെലഗ്രിനി എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. ഇതിനു ശേഷം എമ്പോളി താരം ആക്പ്രൊ ചുവപ്പ് കണ്ട് പുറത്ത് പോയി.

6 മത്സരങ്ങളിൽ 13 പോയിന്റുമായി റോമ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്‌